..കെ എസ് ടി എ യില്‍ അണിചേരൂ,പൊതുവിദ്യാഭ്യാസത്തിന്റെ കാവലാളാകൂ.‌‌‌‌‌KSTA THRISSUR

Sunday, May 31, 2020


സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്.ടി.എ.തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാർഷിക ചലഞ്ച് ജില്ലാതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.














കാർഷിക സംസ്കാരം വിദ്യാർത്ഥികളിൽ രൂപപ്പെടുത്തണം: പ്രൊഫ.സി.രവീന്ദ്രനാഥ്.. അരിമ്പൂർ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ പദ്ധതിയോട് ചേർന്ന് കെ.എസ്.ടി.എ.സംഘടിപ്പിക്കുന്ന കാർഷിക ചലഞ്ചിന്റെ ജില്ലാതല ഉദ്ഘാടനം പരയ്ക്കാട് എ.യു.പി.എസ് സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിർവഹിച്ചു. മണലൂർ എം.എൽ.എ.മുരളി പെരുനെല്ലി അധ്യക്ഷത വഹിച്ചു.കേരള കർഷകസംഘം ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ് മാസ്റ്റർ, കെ.എസ്.ടി.എ സംസ്ഥാന ട്രഷറർ ടി.വി.മദനമോഹനൻ, അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജാത മോഹൻദാസ്, പു.ക.സ.സംസ്ഥാന സെക്രട്ടറി ഡോ.സി. രാവുണ്ണി, പു.ക.സ ജില്ലാ സെക്രട്ടറി ഡോ.എം.എൻ.വിനയകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.പി.പോൾ, സി.ജി.സജീഷ്, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജെയിംസ് പി പോൾ, തൃശ്ശൂർ ഡി.ഇ.ഒ.ടി.ഡി അനിതകുമാരി, കെ.എം.ഗോപീദാസൻ, സ്കൂൾ മാനേജർ കെ.ജനാർദ്ദനൻ, പ്രധാനാധ്യാപിക പി.ജെ.ജോൺസി, കെ.എസ്.ടി.എ.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വി.ഉണ്ണിക്കൃഷ്ണൻ, വി.എം.കരീം, കെ.എസ്.പത്മിനി, ജില്ലാ സെക്രട്ടറി വി.കല, ജില്ലാ പ്രസിഡണ്ട് സാജൻ ഇഗ്നേഷ്യസ് സി, ടി.എൻ. അജയകുമാർ, സി.ജെ. ബിന്നറ്റ്, എ.കെ.സലീം കുമാർ, കെ.എൻ.കെ.പ്രേംനാഫ്, കെ.സുനിൽകുമാർ, എ.ഉണ്ണിക്കൃഷ്ണൻ, ഫെർഡി കെ.ബി. എന്നിവർ നേതൃത്വം നല്കി. ജില്ലയിൽ 20 ഏക്കർ സ്ഥലത്ത് കെ.എസ്.ടി.എ.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്, പൊതുസ്ഥലങ്ങളിലും തരിശുനിലങ്ങളിലും വിദ്യാലയങ്ങളോട് ചേർന്നും അധ്യാപകരുടെ വീട്ടുവളപ്പിലുമാണ് കൃഷി ഇറക്കുന്നത്,

Thursday, May 28, 2020

FSE TO പ്രതിഷേധ പ്രകടനങ്ങൾ(28/05/2020)


KSTA കൊടുങ്ങല്ലൂർ ഉപജില്ല ഒരുക്കുന്ന കൃഷിത്തോട്ടം


KSTA കൊടുങ്ങല്ലൂർ ഉപജില്ല ഒരുക്കുന്ന കൃഷിത്തോട്ടം MLA. E.T. ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മതിലകം പഞ്ചാ.പ്രസിഡന്റ് EG സുരേന്ദ്രൻ അധ്യക്ഷനായി. പഞ്ചാ. മെമ്പർമാരായ അഹമ്മദ് കബീർ, ബിന്ദു സന്തോഷ്,ജില്ലാ ട്രഷറർ C.A.നസീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ P.A മുഹമ്മദ് സിദ്ദീഖ്, 'T. S സജീവൻ, ഉപജില്ലാ പ്രസിഡന്റ് T.S. സജീവൻ, സെക്രട്ടറിKRവത്സലകുമാരി, ട്രഷറർ നൂജൻKR, മുജീബ് മാഷ്, ഗ്രേസി ടീച്ചർ, ഗിരീഷ് മാഷ്, സൈന ടീച്ചർ, അസ്ഹർ മാസ്റ്റർ, എന്നിവർ പങ്കെടുത്തു... ഒരു ഏക്കർ സ്ഥലത്ത് കൊള്ളി, വാഴ എന്നിവയാണ് കൃഷി ചെയ്യുന്നത്.

Wednesday, May 27, 2020

കുന്നംകുളം ഉപജില്ല കാർഷിക ചലഞ്ച്


കുന്നംകുളം ഉപജില്ല കാർഷിക ചലഞ്ച്  ഉദ്ഘാടനം ചൊവ്വന്നൂർBRC കോമ്പൗണ്ടിൽ ബഹു. കുന്നംകുളം നഗരസഭ അദ്ധ്യക്ഷ ശ്രീമതി. സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസി. ഡെന്നി കെ.ഡേവിഡ്, എക്സി.അംഗം സലിംകുമാർ മാസ്റ്റർ, ഉപജില്ല പ്രസി.CB ജെലിൻ, സെക്രട്ടറി കെ.കെ. ചന്ദ്രൻ, BP0 ജോൺ പുലിക്കോട്ടിൽ, ട്രഷറർ ഷെമിലാൽ എന്നിവർ പങ്കെടുത്തു. വാഴ, ഇഞ്ചി, മരച്ചീനി എന്നിവ നട്ടു.

കാർഷിക ചാലഞ്ച്



Ksta ചേർപ്പ് സബ് ജില്ലയുടെ കാർഷിക ചലഞ്ചിന്റെ ഭാഗമായി നടീൽ ഉദ്ഘാടനം ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ.VR സരള ഉദ്ഘാടനം നടത്തി

Monday, May 25, 2020

പൊതു പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ടി.എ സാനിറ്റൈസർ നല്കി.



SSLC, +1, +2 പരീക്ഷകൾ നടക്കുന്ന വലപ്പാട് ഉപജില്ലയിലെ മുഴുവൻ ക്ലാസ്സ് മുറികളിലേക്കും  KSTA വലപ്പാട് ഉപജില്ലാ കമ്മറ്റി സാനിറ്റൈസർ നല്കി.
പെരിഞ്ഞനം RMVHSSൽ വച്ചു നടന്ന ചടങ്ങിൽ വെച്ച് സാനിറ്റൈസറുകളുടെ ഔപചാരികമായ വിതരണോദ്ഘാടനം കയ്പമംഗലം നിയോജക മണ്ഡലം എം.എൽ.എ ഇ.ടി. ടൈസൺ മാസ്റ്റർ ഹെഡ്മിസ്ട്രസ് ബി. ബീബ ടീച്ചർക്കു നല്കി നിർവഹിച്ചു.പെരിഞ്ഞനം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് കെ.കെ സച്ചിത്ത് അധ്യക്ഷത വഹിച്ചു.. KSTA ജില്ലാ സെക്രട്ടറി വി.കല, ജില്ലാ വൈസ് പ്രസിഡണ്ട് ടി.എൻ.അജയകുമാർ, ജില്ലാ എക്സിക്യൂട്ടിവ് കമ്മറ്റി അംഗം പി.ബി.സജീവ്, ഉപജില്ലാ ട്രഷറർ ടി.വി ചിത്രകുമാർ, പി.ടി.എ പ്രസിഡണ്ട് കെ.കെ നാസർ എന്നിവർ സന്നിഹിതരായി. KSTA ഉപജില്ലാ സെക്രട്ടറി പി.എം.മോഹൻരാജ് സ്വാഗതവും കമ്മറ്റി അംഗം ടി.ആർ രാഗേഷ് നന്ദിയും പറഞ്ഞു.

ഹയർ സെക്കണ്ടറി - ഹൈസ്കൂൾ പരീക്ഷ ഒരുക്കങ്ങൾ സബ്‌ജില്ലകളിലൂടെ

കെ.എസ്.ടി.എ മുല്ലശ്ശേരി അധ്യാപകരുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി അധ്യാപകർ ഉണ്ടാക്കിയ മാസ്ക് ബഹു.മണലൂർ എം.എൽ.എ. ശ്രീ മുരളി പെരുന്നല്ലി എം.എൽ എ ഏറ്റുവാങ്ങി. ഉപജില്ലയിലെ വിവിധ സ്കൂളുകൾക്കും അധ്യാപക-അനദ്ധ്യാപകർക്കും വിതരണം ചെയ്യാനായി സബ് ജില്ല സെക്രട്ടറി കെ.എച്ച്.സിന്ധു ടീച്ചറെ ഏൽപ്പിച്ചു.

കെ.എസ്.ടി.എ മുല്ലശ്ശേരി സബ്ജില്ല എക്സി.അംഗം ശു ശോഭ ടീച്ചർതയ്യാറാക്കിയ മാസ്ക് ധരിച്ച സബ് ജില്ല ഭാരവാഹികൾ. ഉപജില്ലയിലെ വിവിധ സ്ക്കൂളുകൾക്കും അധ്യാപക-അനദ്ധ്യാപകർക്കും വിതരണം ചെയ്യാനായി 21 14 മാസ്ക്കുകൾ ഇതേ വരെ തയ്യാറാക്കിയിട്ടുണ്ട് അധ്യാപകർ



എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് 
കെ എസ് ടി എ മുല്ലശ്ശേരി ഉപജില്ല നിർമ്മിച്ചു നൽകുന്ന മാസ്കിൻ്റെ ഉൽഘാടനം ഗവ.ഹയർ സെക്കൻ്ററി ഹെഡ്മിസ്ട്രസ്സ് ടി.വി ഹേമലതക്ക് നൽകി ജില്ലാ കമ്മിറ്റി അംഗം അനീഷ് ലോറൻസ് നിർവ്വഹിക്കുന്നു


വടക്കാഞ്ചേരി   ഉപജില്ലാ മാസ്ക് വിതരണം 

കാർഷിക ചലഞ്ച് വിവിധ സബ്‌ജില്ലകളിലൂടെ


കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങൾ നമുക്ക് മുമ്പിൽ അതിരുകൾ കൊട്ടിയടച്ച സാഹചര്യത്തിലാണ് കേരള സർക്കാർ സ്വയംപര്യാപ്തതയിലേക്ക് കാർഷിക ചലഞ്ച് ഏറ്റെടുക്കാൻ ആഹ്വാനം ചെയ്യുന്നത്.ഈയവസരത്തിൽ കേരളത്തിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA)വലപ്പാട് സബ്ജില്ലയുടെ നേതൃത്വത്തിൽ  കാർഷിക ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.KSTA വലപ്പാട് സബ് ജില്ലയുടെ കാർഷിക ചലഞ്ചിന്റെ ഉദ്ഘാടനം നാട്ടിക MLA ശ്രീമതി ഗീതഗോപി നിർവ്വഹിച്ചു. തളിക്കുളം ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി ഡോ.സുഭാഷിണി മഹാദേവൻ , KSTA ജില്ല പ്രസിഡണ്ട് V. കല , വൈസ് പ്രസിഡണ്ട് T. N അജയകുമാർ ,ഉപജില്ല സെക്രട്ടറി P. M. മോഹൻ രാജ് ,പ്രസിഡണ്ട് C P ഷീജ , K. D ദീപക്, T. V വിനോദിനി തുടങ്ങിയവർ സംസാരിച്ചു. തൃപ്രയാർ ശ്രീവിലാസ് യു.പി സ്ക്കൂളിന്റെ പരിസരത്ത് . കൃഷി ഓഫിസറായ പ്രതീഷിന്റെ 20 സെന്റ് സ്ഥലത്ത് കൊള്ളി, ചേന, ചേമ്പ്, മഞ്ഞൾ, പടവലം, വഴുതനങ്ങ തുടങ്ങിയവ കൃഷി നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തരിശു നിലത്തിൽ കൃഷിയിറക്കി കാർഷിക സ്വയം പര്യാപ്തതയിലേയ്ക്ക് ഒരുചുവട് എന്ന ലക്ഷ്യത്തോടെ വടക്കാഞ്ചേരി ഉപജില്ലാ കമ്മിറ്റി ചെറുതുരുത്തി G L P S ലെ ഉമ്മർ മാസ്റ്ററിൻ്റെ മുള്ളൂർക്കരയിൽ ഉള്ള ഒരേക്കർ  തരിശു നിലത്തിൽ കൃഷിയിറക്കി. ഈ പരിപാടികൾ ഉദ്ഘാടനം ബഹു .യു ആർ പ്രദീപ് എംഎൽഎ നിർവഹിച്ചു മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അബ്ദുൽസലാം അധ്യക്ഷതവഹിച്ചു ന്യൂനപക്ഷ കമ്മീഷൻ അംഗം മുഹമ്മദാലി സഖാഫി, KSTA ജില്ലാ ജോയിൻ്റ് സെക്രട്ടറി പി ഐ യൂസഫ് KSTA  വൈസ് പ്രസിഡണ്ട് കെ പ്രമോദ് എന്നിവർ ആശംസകൾ നേർന്നു ഉപജില്ലാ സെക്രട്ടറി കെ സി സാജൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം പി കെ മോഹനൻ നന്ദിയും പറഞ്ഞു  ജില്ലാ എക്സിക്യൂട്ടീവ് അംഗം ബിപിൻ പി ജോസഫ് ,ഉപജില്ലാ ജോയിൻ്റ് സെക്രട്ടറി പി കെ ബാലകൃഷ്ണൻ ,ഉപജില്ലാ കമ്മിറ്റി അംഗങ്ങളായ വാസു കെ, ധന്യ കമൽ എന്നിവർ പങ്കെടുത്തു







വലപ്പാട് സബ്ജില്ലാ ഒരുക്കങ്ങൾ 






ചേർപ്പ് ഉപജില്ലാ ഒരുക്കങ്ങൾ 

ചേർപ്പ് ഉപജില്ല കൃഷി ചലഞ്ചിന് നിലം ഒരുക്കൽ,,, ഉപജില്ല കമ്മിറ്റി അംഗം GLPS കുറുംമ്പിലാവിലെ സുധ ടീച്ചറുടെ പറമ്പിൽ തുടങ്ങി

തൃശ്ശൂർ  വെസ്റ്റ്  ഉപജില്ലാ ഒരുക്കങ്ങൾ