പൊതു പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ടി.എ സാനിറ്റൈസർ നല്കി.
SSLC, +1, +2 പരീക്ഷകൾ നടക്കുന്ന വലപ്പാട് ഉപജില്ലയിലെ മുഴുവൻ ക്ലാസ്സ് മുറികളിലേക്കും KSTA വലപ്പാട് ഉപജില്ലാ കമ്മറ്റി സാനിറ്റൈസർ നല്കി.
പെരിഞ്ഞനം RMVHSSൽ വച്ചു നടന്ന ചടങ്ങിൽ വെച്ച് സാനിറ്റൈസറുകളുടെ ഔപചാരികമായ വിതരണോദ്ഘാടനം കയ്പമംഗലം നിയോജക മണ്ഡലം എം.എൽ.എ ഇ.ടി. ടൈസൺ മാസ്റ്റർ ഹെഡ്മിസ്ട്രസ് ബി. ബീബ ടീച്ചർക്കു നല്കി നിർവഹിച്ചു.പെരിഞ്ഞനം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് കെ.കെ സച്ചിത്ത് അധ്യക്ഷത വഹിച്ചു.. KSTA ജില്ലാ സെക്രട്ടറി വി.കല, ജില്ലാ വൈസ് പ്രസിഡണ്ട് ടി.എൻ.അജയകുമാർ, ജില്ലാ എക്സിക്യൂട്ടിവ് കമ്മറ്റി അംഗം പി.ബി.സജീവ്, ഉപജില്ലാ ട്രഷറർ ടി.വി ചിത്രകുമാർ, പി.ടി.എ പ്രസിഡണ്ട് കെ.കെ നാസർ എന്നിവർ സന്നിഹിതരായി. KSTA ഉപജില്ലാ സെക്രട്ടറി പി.എം.മോഹൻരാജ് സ്വാഗതവും കമ്മറ്റി അംഗം ടി.ആർ രാഗേഷ് നന്ദിയും പറഞ്ഞു.
No comments:
Post a Comment