 |
കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങൾ നമുക്ക് മുമ്പിൽ അതിരുകൾ കൊട്ടിയടച്ച സാഹചര്യത്തിലാണ് കേരള സർക്കാർ സ്വയംപര്യാപ്തതയിലേക്ക് കാർഷിക ചലഞ്ച് ഏറ്റെടുക്കാൻ ആഹ്വാനം ചെയ്യുന്നത്.ഈയവസരത്തിൽ കേരളത്തിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA)വലപ്പാട് സബ്ജില്ലയുടെ നേതൃത്വത്തിൽ കാർഷിക ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.KSTA വലപ്പാട് സബ് ജില്ലയുടെ കാർഷിക ചലഞ്ചിന്റെ ഉദ്ഘാടനം നാട്ടിക MLA ശ്രീമതി ഗീതഗോപി നിർവ്വഹിച്ചു. തളിക്കുളം ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി ഡോ.സുഭാഷിണി മഹാദേവൻ , KSTA ജില്ല പ്രസിഡണ്ട് V. കല , വൈസ് പ്രസിഡണ്ട് T. N അജയകുമാർ ,ഉപജില്ല സെക്രട്ടറി P. M. മോഹൻ രാജ് ,പ്രസിഡണ്ട് C P ഷീജ , K. D ദീപക്, T. V വിനോദിനി തുടങ്ങിയവർ സംസാരിച്ചു. തൃപ്രയാർ ശ്രീവിലാസ് യു.പി സ്ക്കൂളിന്റെ പരിസരത്ത് . കൃഷി ഓഫിസറായ പ്രതീഷിന്റെ 20 സെന്റ് സ്ഥലത്ത് കൊള്ളി, ചേന, ചേമ്പ്, മഞ്ഞൾ, പടവലം, വഴുതനങ്ങ തുടങ്ങിയവ കൃഷി നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
|
 |
കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തരിശു നിലത്തിൽ കൃഷിയിറക്കി കാർഷിക സ്വയം പര്യാപ്തതയിലേയ്ക്ക് ഒരുചുവട് എന്ന ലക്ഷ്യത്തോടെ വടക്കാഞ്ചേരി ഉപജില്ലാ കമ്മിറ്റി ചെറുതുരുത്തി G L P S ലെ ഉമ്മർ മാസ്റ്ററിൻ്റെ മുള്ളൂർക്കരയിൽ ഉള്ള ഒരേക്കർ തരിശു നിലത്തിൽ കൃഷിയിറക്കി. ഈ പരിപാടികൾ ഉദ്ഘാടനം ബഹു .യു ആർ പ്രദീപ് എംഎൽഎ നിർവഹിച്ചു മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽസലാം അധ്യക്ഷതവഹിച്ചു ന്യൂനപക്ഷ കമ്മീഷൻ അംഗം മുഹമ്മദാലി സഖാഫി, KSTA ജില്ലാ ജോയിൻ്റ് സെക്രട്ടറി പി ഐ യൂസഫ് KSTA വൈസ് പ്രസിഡണ്ട് കെ പ്രമോദ് എന്നിവർ ആശംസകൾ നേർന്നു ഉപജില്ലാ സെക്രട്ടറി കെ സി സാജൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം പി കെ മോഹനൻ നന്ദിയും പറഞ്ഞു ജില്ലാ എക്സിക്യൂട്ടീവ് അംഗം ബിപിൻ പി ജോസഫ് ,ഉപജില്ലാ ജോയിൻ്റ് സെക്രട്ടറി പി കെ ബാലകൃഷ്ണൻ ,ഉപജില്ലാ കമ്മിറ്റി അംഗങ്ങളായ വാസു കെ, ധന്യ കമൽ എന്നിവർ പങ്കെടുത്തു
|
വലപ്പാട് സബ്ജില്ലാ ഒരുക്കങ്ങൾ
ചേർപ്പ് ഉപജില്ലാ ഒരുക്കങ്ങൾ
 |
ചേർപ്പ് ഉപജില്ല കൃഷി ചലഞ്ചിന് നിലം ഒരുക്കൽ,,, ഉപജില്ല കമ്മിറ്റി അംഗം GLPS കുറുംമ്പിലാവിലെ സുധ ടീച്ചറുടെ പറമ്പിൽ തുടങ്ങി
തൃശ്ശൂർ വെസ്റ്റ് ഉപജില്ലാ ഒരുക്കങ്ങൾ
|
No comments:
Post a Comment