കെ എസ് ടി എ ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ P P Eകിറ്റുകൾ വിതരണം
നടത്തി.കോവിഡ് 19 ലോകത്താകമാനം വലിയ ഭീഷണി ഉയർത്തിക്കൊണ്ടിരിക്കയാണ്.കേരളം
ഇപ്പോഴതിനെ പിടിച്ചുകെട്ടിയിട്ടുണ്ടെങ്കിലും വിദേശ രാജ്യങ്ങളിൽ നിന്നും
മറ്റു സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ സഹോദരങ്ങൾ വന്നുകൊണ്ടിരിക്കുന്ന
സാഹചര്യത്തിൽ ഭീഷണി നിലനിൽക്കുന്നു. ഓരോ മലയാളിയുടെ എന്ന പോലെ നമ്മുടെ
ആരോഗ്യ പ്രവർത്തകരുടേയും സുരക്ഷ വലിയ പ്രാധാന്യമർഹിക്കുന്നു. അതിന് ഏറ്റവും
അത്യാവശ്യമായ സംവിധാനമാണ് PP Eകിറ്റുകൾ.1,86,600 രൂപയുടെ 311 കിറ്റുകളാണ്
KSTA വിതരണം ചെയ്തത്.6/5/2020 ന് കലക്ടറുടെ ചേമ്പറിൽ സംഘടിപ്പിച്ച ചടങ്ങിൽ
KSTA സംസ്ഥാന ട്രഷറർ സ. TV മദന മോഹനൻ കിറ്റുകൾ കളക്ടർ KIഷാനവാസിനു
കൈമാറി.KSTA സംസ്ഥാന എക്സി.കമ്മറ്റി അംഗം സ ജെയിംസ് P പോൾ, ജില്ലാ
സെക്രട്ടറി കല .വി, ജില്ലാ പ്രസിഡണ്ട് സാജൻ ഇഗ്നേഷ്യസ് എന്നിവർ
പങ്കെടുത്തു.
No comments:
Post a Comment