കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാസ്കുകളും ഹാന്റ് സാനിറ്റൈസറും വിതരണം ചെയ്തു
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാസ്കുകളും ഹാന്റ് സാനിറ്റൈസറും വിതരണം ചെയ്ത് ബ്രേക്ക് ദ ചെയിൻ പരിപാടിയുടെ ഭാഗമായി. കോവിഡ് രോഗവ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറയ്ക്കാൻ വിപുലമായ പരിപാടികളാണ് ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്.1000 മാസ്കുകളും 500 സാനിറ്ററൈസറുകളും വിതരണത്തിനായി അധ്യാപകർ ഒരുക്കിയിട്ടുണ്ട്. സ്കൂളുകളിലും സർക്കാർ ഓഫീസുകളിലും പൊതു ഇടങ്ങളിലുമാണ് അധ്യാപകർ തയ്യാറായാക്കിയ മാസ്കുകളും സാനിറ്റൈസറും വിതരണം ചെയ്യുന്നത്.അധ്യാപകരുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസുകളും നടത്തുന്നുണ്ട്. കളക്ടറേറ്റിലെ ആർ.ടി.ഒ.ഓഫീസിൽ നടന്ന വിതരണം കെ.എസ്.ടി.എ.സംസ്ഥാന ട്രഷറർ ടി.വി.മദനമോഹനൻ ഉദ്ഘാടനം ചെയ്തു. ജെയിംസ് പി പോൾ, വി.കല, സാജൻ ഇഗ്നേഷ്യസ് സി, പി.ഐ.മുഹമ്മദ് സിദ്ദിഖ് എന്നിവർ നേതൃത്യം നല്കി. ലോട്ടറി ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ്, സ്കൂളുകൾ എന്നിവടങ്ങളിൽ വിതരണം നടത്തി.
No comments:
Post a Comment